education
പ്ലസ് ടു; 1200 ൽ 1198 മാർക്കുമായി ബാലസംഘം മങ്കട ഏരിയാ സെക്രട്ടറി

08/05/2019

മലപ്പുറം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ ഉയർന്ന മാർക്ക് നേടി മുന്നിലെത്തിയിരിക്കുകയാണ് ബാലസഘം മങ്കട ഏരിയാ സെക്രട്ടറിയും മലപ്പുറം സെന്റ് ജെമ്മാസ് സ്കൂൾ വിദ്യാർഥിയുമായ ആയിഷ ഷഹ്‌മ പി.പി. 1200 ൽ 1198 മാർക്കും നേടിയാണ് ഈ മിടുക്കിയുടെ വിജയം.
സയൻസ് ഗ്രൂപ്പ് എടുത്ത് പഠിച്ച ആയിഷ ഷഹ്‌മക്ക് ഇംഗ്ലീഷിൽ മാത്രമാണ് രണ്ട് മാർക്ക് നഷ്ടമായത്.

ചെറുപ്പംതൊട്ടേ പഠനത്തോടൊപ്പം കുട്ടികളുടെ സംഘടനയായ ബാലസംഘത്തിന്റെ സജീവ പ്രവർത്തകയാണ് ആയിഷ ഷഹ്‌മ. ബാലസംഘത്തിന്റെ വേനൽ തുമ്പി കലാജാഥയിൽ അംഗവുമാണ്. നിലവിൽ ബാലസംഘത്തിന്റെ മങ്കട ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പറുമാണ്. സംഘടനയുടെ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനിടെയാണ് ആയിഷ ഷഹ്‌മയെ തേടി മികച്ച വിജയം എത്തിയത്.

ക്രൈംബ്രാഞ്ച് എ എസ് ഐ മുഹമ്മദ്‌ യൂസഫ്‌ പി.പിയുടെയും കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഹറാബിയുടേയും മകളാണ് ആയിഷ ഷഹ്‌മ. സുഫൈൽ പി.പി,ആയിഷ നിഹ്‌മ പി.പി എന്നിവർ സഹോദരങ്ങളാണ്.

Share this post: