Top News
ഫിറോസിനെ കുടുക്കാന്‍ ശ്രമമെന്ന് മുസ്ലിം യൂത്ത് ലീഗ്

09/02/2019

കോഴിക്കോട്: ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി ജലീലിനും സി.പി.എം നേതാക്കള്‍ക്കുമെതിരെ ആരോപണമുന്നയിച്ചതിന്റെ പേരിൽ പി.കെ ഫിറോസിനെ കുടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം. ഫിറോസിന്റെ കൈയ്യിലുള്ള നിര്‍ണായക വിവരങ്ങള്‍ സര്‍ക്കാരിനെ ഭയപ്പെടുത്തുന്നതാണ്. കൂടുതല്‍ അഴിമതികള്‍ പുറത്ത് വരുമെന്ന് ഭയന്നാണ് ഫിറോസിനെ കുടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ അനധികൃത നിയമനം നടക്കുന്നെന്നു കാട്ടി ജയിംസ് മാത്യു എം.എല്‍.എ മന്ത്രി എ.സി മൊയ്തീന് നൽകിയ കത്ത് ഫിറോസ് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. എന്നാല്‍ ഈ കത്ത് താന്‍ എഴുതിയതല്ലെന്നു വ്യക്തമാക്കി ജയിംസ് മാത്യു രംഗത്തെത്തി. ഇത് കാണിച്ച് എംഎൽഎ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പികെ ഫിറോസിനെതിരെ അന്വേഷണം നടക്കുന്നത്.

Share this post: