Top News
മങ്കടയില്‍ കുഞ്ഞാലിക്കുട്ടിയുടെ ആവേശ പ്രചരണം

09/04/2019

മലപ്പുറം: മങ്കട മണ്ഡലത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ആവേശ പടയോട്ടം. കുറുവ, മൂര്‍ക്കനാട് പഞ്ചാത്തുകളിലായി 21 കേന്ദ്രങ്ങളിലാണ് ഇന്ന് സ്ഥാനാര്‍ത്ഥി പര്യടനം നടത്തി. ഉച്ചക്ക് ശേഷമുള്ള പര്യടനം കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റി വെച്ചു.
രാവിലെ പനങ്ങാങ്ങരയില്‍ കാറപകടത്തില്‍ മരിച്ച ഉപ്പയുടെയും മകന്റെയും മൃതദേഹം പെരിന്തല്‍മണ്ണ സ്വകാര്യ ആസ്പത്രയിലെത്തി സന്ദര്‍ശിച്ചു.

കുറുവ പഞ്ചായത്തിലെ മുല്ലപ്പള്ളിയില്‍ നിന്നും രാവിലെ ഒമ്പത് മണിക്ക് പര്യടനം തുടങ്ങി. പര്യടനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം രണ്ടാം സ്വീകരണ കേന്ദ്രമായ കെ.കെ അങ്ങാടിയില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് നിര്‍വ്വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, എം.എല്‍.എമാരായ ടി.എ അഹമ്മദ് കബീര്‍, പ്രഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Share this post: