Main News
മധുവിന്റെകൊലപാതകം;ആദിവാസി ക്ഷേമ പദ്ധതികൾ ഓഡിറ്റ് ചെയ്യണമെന്ന് ഹൈക്കോടതി

05/04/2018

അട്ടപ്പാടിയിലെ ആദിവാസി ക്ഷേമപദ്ധതികളുടെ ഓഡിറ്റിങ് നടത്തണമെന്ന് കേരള ഹൈക്കോടതി. ഓഡിറ്റിങ് നടത്താൻ പാലക്കാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. മെയ് 21നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലാണ് കോടതിയുടെ നടപടി. മധു വിഷയത്തിൽ കോടതി സ്വമേധയാ കേസ്സെടുത്തിരുന്നു.

പത്ത് വർഷം ആദിവാസി ക്ഷേമത്തിനായി നടപ്പാക്കിയ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ സർക്കാർ കോടതിയെ അറിച്ചിരുന്നു. ഈ പദ്ധതികൾ യഥാർത്ത ഗുണഭോക്താക്കളിൽ എത്തിയോ എന്നതടക്കം പരിശോധിക്കണമെന്ന് കോടതി അഭിപ്രായപെട്ടു.

Share this post: