Top News
മലപ്പുറവും വയനാടും ഒഴിച്ച് 18 സീറ്റുകളിൽ എൽഡിഎഫ് വിജയിക്കുമെന്ന് സിപിഐഎം വിലയിരുത്തൽ

26/04/2019

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വയനാട്ടിലും മലപ്പുറത്തും ഒഴികെ 18 സീറ്റുകളില്‍ ജയസാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. 12 മണ്ഡലങ്ങളിൽ വിജയം ഉറപ്പാണ് ബാക്കി 6 മണ്ഡലങ്ങളില്‍ ജയസാധ്യത ഉണ്ടെന്നാണ് സിപിഐഎം വിലയിരുത്തല്‍.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത് മുതലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും പ്രചാരണവും പോള്‍ ചെയ്ത വോട്ടുകളുടെ കണക്കും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സെക്രട്ടേറിയറ്റ് പരിഗണിച്ചത്. സംസ്ഥാനത്ത് യുഡിഎഫ് ബിജെപി വോട്ടുകച്ചവടം നടന്നതായും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Share this post: