Top News
മലയാളം സർവകലാശാലയിൽ എസ്.എഫ്.ഐ രജിസ്ട്രാറെ ഉപരോധിക്കുന്നു.

28/03/2018

മലപ്പുറം: തിരൂരില്‍ മലയാളം സർവകലാശാലയിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ വിദ്യാർത്ഥികൾ രജിസ്ട്രാറെ ഉപരോധിക്കുന്നു. മലയാളം സര്‍വകലാശാലയില്‍ നടത്തിവന്ന പഠന, സാംസ്കാരിക പരിപാടികള്‍ നിര്‍ത്തലാക്കിയതിനെതിരെ എസ്.എഫ്.ഐ സമരം നടത്തിയിരുന്നു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും പാലിക്കാത്തതിനാൽ വീണ്ടും സമരം ആരംഭിക്കുകയായിരുന്നു. രാത്രി വൈകിയും ഉപരോധം തുടരുകയാണ്.

Share this post: