Top News
മാനസികാരോഗ്യ കേന്ദ്രത്തിലെ മരണം കൊലപാതകം; യുവാവ് അറസ്റ്റിൽ

15/02/2020
പെരിന്തൽമണ്ണ:സ്വകാര്യ മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയായ യുവാവിന് കൂട്ടിരുന്ന ബന്ധുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാളികാവ് കാവുങ്ങൽ സ്വദേശിയായ അറുപതുകാരൻ മരിച്ച സംഭവത്തിലാണ് അറസ്റ്റ്.

നെഞ്ചിലേറ്റ കനത്ത ആഘാതമാണ് മരണ കാരണമെന്നാണ് പോസ്‌റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ഇടതുവശത്തെ വാരിയെല്ല് തകർന്ന് ഹൃദയത്തിലേക്കും മറ്റ് ആന്തരികാവയവങ്ങളിലേക്കും തുള‍ഞ്ഞുകയറിയ നിലയിലാണ്.

പെരിന്തൽമണ്ണയിലെ സ്വകാര്യ മാനസികാരോഗ്യ കേന്ദ്രത്തിൽ യുവാവിനൊപ്പം കൂട്ടിരിക്കാൻ വന്ന മാതൃസഹോദരനെ വ്യാഴാഴ്‌ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ചികിത്സയിൽ കഴിഞ്ഞ യുവാവ് ആശുപത്രി മുറിയിൽനിന്ന് പുലർച്ചെ ഇറങ്ങിപ്പോകാൻ ശ്രമിച്ചപ്പോൾ അമ്മാവൻ തടഞ്ഞതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന സിഐ ഐ.ഗിരീഷ് കുമാർ പറഞ്ഞു.

Share this post: