Main News
മൂർക്കനാട് സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ കൊള്ള

06/04/2019

അങ്ങാടിപ്പുറം: മൂർക്കനാട് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിൽ കോടികകളുടെ അഴിമതി നടന്നതായി സഹകരണ വകുപ്പ് പരിശോധനയിൽ കണ്ടെത്തൽ, ഒരു കോടി എഴുപത് ലക്ഷം രൂപയാണ് ബാങ്കിൽ നിന്ന് നഷ്ടപെട്ടതായി  കണ്ടെത്തിയത്. നിക്ഷേപങ്ങളിൽ തിരിമറി നടത്തിയും സോഫ്റ്റ് വെയറിൽ കൃത്യമം കാണിച്ചുമാണ് അഴിമതി നടത്തിയിരിക്കുന്നത്.

മുസ്ലിംലീഗ്, കോൺഗ്രസ് നേതാക്കൾ ഉൾപ്പെടുന്ന ഭരണസമിതിയാണ് ബാങ്കിന്റെ ഭരണം നടത്തുന്നത്. അഴിമതി കണ്ടെത്തിയതിനെ തുടർന്ന് ഒരു സാധാരണ ജീവനക്കാരനെ മാത്രം കുറ്റക്കാരനാക്കി ഭരണ സമിതി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ജീവനക്കാരനിൽ  നിന്ന് ഇത്രയും തുക താൻ തട്ടിയെടുത്തതായി ഭരണ സമിതി എഴുതി വാങ്ങി. എന്നാൽ ഇയാൾക്കെതിരെ പോലീസിൽ പരാതിപ്പെടാൻ ഭരണ സമിതിയും ബാങ്ക് സെക്രട്ടറിയും ഇത് വരെയും തയ്യാറാതിട്ടില്ല. ഇത് ഒത്തുകളിയുടെ ഭാഗമാണെന്നാണ് ആക്ഷേപം.

ബാങ്കിന്റെ തന്നെ നാളികേര സംസ്കരണ ശാലയിലെ അഴിമതി കഴിഞ്ഞ വർഷത്തെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സംസ്കരണ ശാലക്ക് വേണ്ടി രണ്ടേകാൽ കോടി സർക്കാർ സഹായം കൈപ്പറ്റുകയും എന്നാൽ 20 ലക്ഷം മാത്രേമേ ചിലവഴിച്ചൊള്ളു എന്നായിരുന്നു കണ്ടെത്തൽ, ഇതിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.

 

Share this post: