Top News
മൊബൈലിൽ പരിചയപ്പെട്ട് സ്ത്രീകളെ മാനഭംഗപ്പെടുത്തി സ്വർണവും പണവും തട്ടു ന്നയാൾ പിടിയിൽ

13/03/2018

എറണാകുളം കുമ്പളങ്ങി സ്വദേശി കുറുപ്പശ്ശേരി വീട്ടിൽ പ്രവീണ് ജോർജ് 36 ആണ് നിലമ്പൂർ പോലീസിന്റെ പിടിയിലായത്. സ്വന്തം വിലാസത്തിൽ ഫോൺ നമ്പർ ഉപയോഗിക്കാത്ത ഇയാൾ പരിചയപ്പെടുന്ന സ്ത്രീകളുടെ വിലാസത്തിലാണ് സിം എടുത്തിരുന്നത്. പോലീസ് പിടിയിലാകുന്ന സമയം ഇയാൾ അഞ്ചിൽ കൂടുതൽ സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു. ഒരു സ്ത്രീയെ വിവാഹം കഴിച്ചതായും പറയുന്നുണ്ട്. ഫേസ്ബുക്കും വാട്ട്സാപ്പും ഉപയോഗിക്കാത്ത ഇയാൾ ആർക്കും സ്വന്തം ഫോട്ടോയോ വിലാസമോ കൊടുക്കാറുണ്ടായിരുന്നില്ല. പരിചയത്തിൽ ആകുന്ന സ്ത്രീകൾക്ക് സ്നേഹപൂർവം മദ്യം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെടലായിരുന്നുപതിവ്. തിരിച്ചു തരാമെന്നു വിശ്വസിപ്പിച്ചു ആഭരണങ്ങൾ പണയം വെക്കാൻ വാങ്ങിച്ചു മുങ്ങുന്ന ഇയാൾക്കെതിരെ പരാതി പറയാൻ മാനഹാനി ഭയന്ന് ഇതുവരെ അരും തയ്യാറായിരുന്നില്ല.

Share this post: