Top News
രാഹുൽ വയനാട് നിൽക്കാൻ സന്മതിച്ചിട്ടില്ലെന്ന് പി.സി ചാക്കോ

24/03/2019

വയനാട്ടിൽ സ്ഥാനാർത്ഥിയാകാമെന്ന് രാഹുൽ ഗാന്ധി സമ്മതിച്ചിട്ടില്ലെന്ന് എ ഐ സി.സി സെക്രട്ടറി പി.സി.ചാക്കോ. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി പ്രതികരിച്ചിട്ടില്ല. മറിച്ചുള്ള പ്രസ്താവനകൾ വസ്തുതാപരമല്ലെന്നും ചാക്കോ ഡൽഹിയിൽ തുറന്നടിച്ചു. രാഹുൽ വയനാട്ടിൽ സ്ഥാനാത്ഥിയാകുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പി.സി.ചാക്കോയുടെ തുറന്നുപറച്ചിൽ.

വയനാട്ടിൽ സ്ഥാനാർത്ഥിയാകാമെന്ന് രാഹുൽ ഗാന്ധി സമ്മതമറിച്ചായുള്ള കേരള നേതാക്കളുടെ അവകാശവാദങ്ങളാണ് എ ഐ സി സി സെക്രട്ടറി പി.സി.ചാക്കോ തളളിയത്. വയനാട്ടിൽ സ്ഥാനാർത്ഥിയാകണമെന്ന കെ.പി.സി.സി ആവശ്യത്തോടു രാഹുൽ പ്രതികരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും ചാക്കോ പ്രതികരിച്ചു. സ്ഥാനാർത്ഥിയാകാൻ രാഹുൽ സമ്മതമറിയിച്ചെന്ന കേരള നേതാക്കളുടെ പ്രസ്താവനയേയും എ.ഐ.സി.സി നേതാവ് തളളി.

Share this post: