Top Stories
വിഷുക്കൈനീട്ടമായി വാടക ക്വാർട്ടേഴ്സിലേക്ക് 70 ലക്ഷം രൂപ
April 17, 2021

പെരിന്തൽമണ്ണ:കേരള സർക്കാരിന്റെ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അങ്ങാടിപ്പുറം സ്വദേശി മൂർത്തിക്ക്. വിഷുദിനത്തിൽ വിഷുക്കൈനീട്ടമായി ലഭിച്ചത് 70 ലക്ഷം രൂപ. കേരള സർക്കാരിന്റെ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് കൂലിപ്പണിക്കാരനായ മൂർത്തിയുടെ വാടക വീട് തേടിയെത്തിയത്. പഴനി സ്വദേശിയായ മൂർത്തി 29 വർഷമായി അങ്ങാടിപ്പുറത്തെത്തിയിട്ട്. അന്നു മുതൽ പലയിടങ്ങളിലായി വാടക ക്വാർട്ടേഴ്‌സുകളിലാണ് താമസിക്കുന്നത്. 12 വർഷമായി അങ്ങാടിപ്പുറം പഞ്ചായത്ത് പരിസരത്തെ വാടക ക്വാർട്ടേഴ്‌സിലാണ് താമസം.

കൂലിപ്പണിക്കാരനായ ഇദ്ധേഹം സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല. പരിചയക്കാരനായ ലോട്ടറി വിൽപനക്കാരൻ കഷ്‌പ്പാടുകളെല്ലാം മാറ്റാനായി ഒന്നാം സമ്മാനം ലഭിക്കുമെന്ന് പറഞ്ഞ് നിർബന്ധിച്ചപ്പോഴാണ് ഇത്തവണ ലോട്ടറി ടിക്കറ്റ് എടുത്തത്.

അങ്ങാടിപ്പുറം സ്വദേശിനിയായ സീമയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന പൂജാലക്ഷ്‌മി, രണ്ടാം ക്ലാസിൽ പഠിക്കുന്ന സിദ്ധാർഥ് എന്നിവർ അടങ്ങുന്നതാണ് മൂർത്തിയുടെ കുടുംബം. ജീവിതത്തിൽ തങ്ങൾ ഏറെ കഷ്‌ടപ്പെട്ടിട്ടുണ്ടെന്നും അതുകണ്ട് ഈശ്വരൻ കനിഞ്ഞു നൽകിയ അനുഗ്രഹമാണ് ലോട്ടറി സമ്മാനമെന്നും ഇരുവരും പറഞ്ഞു. തന്റെ കൂലിപ്പണി ഒഴിവാക്കാതെ മുന്നോട്ടു പോകാനാണ് മൂർത്തിയുടെ തീരുമാനം. സ്വന്തമായി ഒരു വീടാണ് മൂർത്തിയുടെ ഏറ്റവും വലിയ ആഗ്രഹം. അതോടൊപ്പം മക്കളുടെ പഠനവും സുരക്ഷിതമാക്കണം.

Share this post: