education
ഹയർസെക്കൻഡറിയിലും കൂടുതൽ എ പ്ലസ് മലപ്പുറത്ത്: ഫലം പ്രഖ്യാപിച്ചു. 83.75 ശതമാനം വിജയം

10/05/2018

തിരുവനന്തപുരം:ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. 83.75 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരും കുറവ് പത്തനംതിട്ടയിലുമാണ്. 14735 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചപ്പോൾ മലപ്പുറം ജില്ലയിലാണ് കൂടുതല്‍ കുട്ടികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. 1935 കുട്ടികള്‍ക്കാണ് മലപ്പുറത്ത് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്.എസ്.എസ്.എൽ.സിക്കും മലപ്പുറത്തായിരുന്നു കൂടുതൽ എ പ്ലസ്

180 പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. 3,09,065 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 79 സ്കൂളുകള്‍ നൂറ് ശതമാനം വിജയം കൈവരിച്ചു.

Share this post: