Top News
100 കോടിയുടെ ഈടിന് അയ്യായിരം കോടി വായ്പ; തട്ടിപ്പുകൾ തുടരുന്നു

 

02/03/2018

സാധാരണക്കാരന് പൊതുമേഖല ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാൻ നിരവധി രേഖകൾ തയ്യാറാക്കി കാത്ത് കിടക്കേണ്ടി വരുന്ന രാജ്യമാണ് നമ്മുടേത്. അതും ഈട് നൽകുന്ന വസ്തുവിന്റെ മൂല്യത്തിന്റെ പകുതിയിൽ താഴെ മാത്രമേ വായ്പ ലഭിക്കു.. ഇതേ സമയമാണ് അതേ ബാങ്കുകൾ 100 കോടിയുടെ ഈടിൽ 5280 കോടി വായ്പ നൽകിയ വിവരങ്ങൾ പുറത്ത് വരുന്നത്.
ഗീതാഞ്ജലി ജെംസ് പ്രൊമോട്ടര്‍ മേഹുല്‍ ചോക്സിക്കാണ് നിയമങ്ങൾ മറികടന്ന് ബാങ്കുകൾ വായ്പ നൽകിയത്. നീരവ് മോദിക്ക് പിന്നാലെ മറ്റൊരു തട്ടിപ്പ്കുടി. 100 കോടിയുടെ സ്വത്തുക്കൾ ഈട് നല്‍കിയാണ് ഇദ്ദേഹം 5,280 കോടി രൂപയുടെ വായ്പ വിവിധ ബാങ്കുളില്‍ നിന്ന് കരസ്ഥമാക്കിയത്. 31 ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്നാണ് മേഹുല്‍ ചോക്സി വായ്പ എടുത്തിരിക്കുന്നത്.
അലഹാബാദ് ബാങ്കിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ആല്‍ബങ്ക് ഫിനാന്‍സ് ലിമിറ്റഡിന് വായ്പ നൽകാൻ ഒരു പ്രയാസവുമുണ്ടായില്ല. ഇവരോടിപ്പോൾ അന്വേഷണ ഏജന്‍സികള്‍ വായ്പകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരിക്കാണ്. അപര്യാപ്തമായ ഈട് വാങ്ങി ഇത്രയും വലിയ വായ്പ നല്‍കിയതിന്റെ കാരണവും വ്യക്തമാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) എന്നീ ഏജന്‍സികള്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള 73 കമ്പനികളുടെ സാമ്പത്തിക ഇടപാട് പരിശോധിച്ചിരുന്നു. ഇതിനു പുറമെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ 12,700 കോടി രൂപയുടെ തട്ടിപ്പില്‍ ചോക്‌സിയുടെ മൂന്നു കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെത്രേ.. 

Share this post: