Food
85വയസ്സിൽ 75ഏക്കർ നെൽകൃഷി ചെയ്ത് കരിയത്തി, കൂട്ടിന് മക്കളും.

19/03/2018

വയലുകളെല്ലാം മണ്ണിട്ട് തൂർത്ത് നെൽകൃഷി ലാഭകരമല്ലെന്ന് പതിവ് പറയുന്നവർക്കിടയിൽ എമ്പത്തഞ്ചാം വയസ്സിലും നെൽകൃഷിയേയും മണ്ണിനേയും സ്നേഹിക്കുകയാണ് കുണ്ടൂർ സൗത്തിലെ മേലേപുറത്ത് കരിയത്തി. സ്വന്തമായി ഒരു തുണ്ട് വയല് പോലുമില്ല മണ്ണിലിറങ്ങാനും പണിയെടുക്കാനുമുള്ള മനസ്സ് മാത്രമാണ് കൈമുതൽ. അത് വെച്ചാണ് ഈ എമ്പത്തഞ്ചുകാരിയും മക്കളും എഴുപത്തഞ്ചേ ക്കർ പാടത്ത് പൊന്ന് വിളയിക്കുന്നത്. എട്ടാം വയസ്സിൽ ഇറങ്ങിയതാണ് കരിയത്തി പാടത്തേക്ക്. നെൽകൃഷിയുടെ എല്ലാ കാര്യങ്ങളും അറിയും, കാലാവസ്ഥയിലെ മാറ്റങ്ങൾ കാണാപ്പാട്ടമാണ്. കുണ്ടൂരിന് സമീപത്തുള്ള ഇരുപത്തഞ്ചും കുണ്ടൂർ അത്താണിക്കൽ പാടശേകരത്തിൽ 50 ഏക്കറിലുമാണ് ഇക്കൊല്ലം കൃഷി ഇറക്കിയിരിക്കുന്നത്. പ്രദേശത്തേ കുളങ്ങൾ തോടുകൾ എന്നിവയിൽ തടയണകൾ നിർമ്മിച്ചാണ് കൃഷിക്കാവശ്യമായ വെള്ളം ശേകച്ചിരുക്കുന്നത്. കാലാവസ്ഥ അനുകൂലമായതിനാൽ ഈ വർഷം നല്ല വിളവ് ലഭിച്ചു.

ചെറുപ്പകാലത്ത് കുണ്ടൂർ, ചെറുമുക്ക്, കൊടിഞ്ഞി,തിരുരങ്ങാടി,ചെമ്മാട് ഭാഗങ്ങളിലൊക്കെ ഞാറ് നാടുവാനും കൊയ്യാനും കരിയത്തിഎട്ടത്തി പോയിരുന്നു പിന്നീട് പലരും കൃഷി ചെയ്യാതെയായി, അങ്ങനെയാണ് സ്വയം കൃഷി തുടങ്ങുന്നത്.
കൂലിപ്പണിക്കാരായ മക്കൾ ആറുമാസക്കാലം അമ്മയോടപ്പം കൃഷിയിലുണ്ടാവും മക്കളായ ദേവചന്ദ്രൻ,ശങ്കരനാരായണൻ,ചന്ദ്രൻ,മുഹമ്മദ് അസ്ലം എന്നിവരെല്ലാം ചേർന്നാണ് പാടത്ത് പണി എടുക്കാറ്. നെൽകൃഷിയെ കൈവിടുന്നവർക്ക് മുൻപിൽ പ്രായത്തെ തോൽപ്പിച്ച് മാതൃകയാവുകയാണ് ഈ അമ്മയും മക്കളും.

Share this post: