World
അടുത്ത യാത്ര പലസ്തീനിലേക്ക്

08/12/2017
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അടുത്ത വിദേശ യാത്ര പലസ്തീനിലേക്ക്. പശ്ചിമേഷ്യന്‍ പ്രശ്‌നം രൂക്ഷമായിരിക്കെയാണ് നരേന്ദ്ര മോദി പലസ്തീന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനു പിന്നാലെയാണ് ഈ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. പലസ്തീന്‍ അംബാസഡര്‍ അഡ്‌നാന്‍ എ. അലിഹൈജ രാജ്യസഭാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സന്ദര്‍ശനത്തെ കുറിച്ച് സൂചന നല്‍കിയത്. എന്നാല്‍ സന്ദര്‍ശനം എന്നായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

Share this post: