World
സിനിമ ഹലാലാക്കിയ സൗദിയില്‍ തിയേറ്റര്‍ നിര്‍മ്മിക്കാന്‍ വമ്പന്‍മാര്‍

13/12/2017

സിനിമ നിരോധനം നീക്കിയ സൗദിയില്‍ തിയേറ്ററുകള്‍ നിര്‍മ്മിക്കാന്‍ ലോകത്തെ ഏറ്റവും വലിയ തിയേറ്റര്‍ ഗ്രൂപ്പ് രംഗത്ത്. യുഎസ് സിനിമാ കമ്പനിയായ എഎംസി എന്റര്‍ടൈന്‍മെന്റുമായി രാജ്യത്തുടനീളം തിയേറ്ററുകള്‍ നിര്‍മിക്കാനുള്ള കരാര്‍ കമ്പനി അധികൃതരുമായി ഒപ്പുവെച്ചുകഴിഞ്ഞു. എഎംസി കമ്പനി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കി പ്രസ്താവന ഇറക്കിയിരിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന സിനിമയ്ക്കുള്ള നിരോധനം സൗദി അറേബ്യ നീക്കിയത് വലിയ വാര്‍ത്തയായിരുന്നു.ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാ ഓപറേറ്റര്‍മാരാണ് കന്‍സാസ് ആസ്ഥാനമായ എഎംസി. യുഎസിലും യൂറോപ്പിലുമായി 11000 സ്‌ക്രീനിങുകളാണ് കമ്പനിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. മധ്യേഷ്യയില്‍ 300ലേറെ സ്‌ക്രീനിങുകളുള്ള ദുബൈ ആസ്ഥാനമായ വോക്‌സ് സിനിമാസിനെ മറികടന്നാണ് എഎംസി തിയേറ്ററുകള്‍ നിര്‍മിക്കാനുള്ള കരാര്‍ നേടിയിട്ടുള്ളത്. തിങ്കളാഴ്ചയാണ് സൗദിയില്‍ സിനിമാ പ്രദര്‍ശത്തിനുള്ള വിലക്ക് സര്‍ക്കാര്‍ നീക്കിയത്. 2018 മാര്‍ച്ച മുതല്‍ തിയേറ്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്

Share this post: