Top Stories
കേരള നോളേജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള – മലപ്പുറം
January 02, 2022

മലപ്പുറം : കേരള നോളേജ് ഇക്കോണമി മിഷന്‍ സംഘടിപ്പിക്കുന്ന തൊഴില്‍മേള   ജനുവരി 15നു കുറ്റിപ്പുറം എം.ഇ.സ് എന്‍ജിനീയറിങ്ങ് കോളേജില്‍ നടക്കും. തൊഴില്‍ അന്വേഷകര്‍ക്ക് സിീംഹലറഴലാശശൈീി.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ മേളയിലേക്ക് പ്രവേശനമുണ്ടാകൂ.  കരിയര്‍ മെച്ചപ്പെടുത്താനും അനുയോജ്യമായ ജോലിയില്‍ പ്രവേശിക്കാനും  പ്രയോജനപ്പെടുന്ന വിധത്തിലാണ് മേള സംഘടിപ്പിക്കുന്നത്.

2021 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം(DWMS)എന്ന പ്ലാറ്റ്‌ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക്   അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് കേരള നോളേജ് ഇക്കോണമി മിഷന്‍ അവസരമൊരുക്കുന്നത്.  നൈപുണ്യവും വൈദഗ്ധ്യവും ഉള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴില്‍ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരികയാണ് മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തൊഴില്‍ മേളകളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് റെഡിനെസ്സ്, ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവ മുന്‍നിര്‍ത്തി മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനവും കേരള നോളേജ് ഇക്കോണമി മിഷനും   കുടുംബശ്രീയുടെ സ്‌കില്‍ വിഭാഗവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0471 2737881

Share this post: