ലൂസിഫർ എന്ന വൻ ഹിറ്റിനു ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് പുതിയ സിനിമ ഒരുക്കുന്നു. ബ്രോ ഡാഡി എന്നാണ് പുതിയ സംരംഭത്തിന് പൃഥ്വിരാജ് പേരിട്ടിരിക്കുന്നത്. ലൂസിഫറിൽ നിന്ന് വ്യത്യസ്തമായി തികച്ചും കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ബ്രോ ഡാഡിയെന്ന് പൃഥ്വി തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.ശ്രീജിത്തും ബിബിനും ചേർന്ന് രചന നിർവ്വഹിച്ചിരിക്കുന്നു ചിത്രത്തിൽ മോഹൻലാലിനൊപ്പം പൃഥ്വിരാജും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളീ ഗോപി, കനിഹ, സൗബിൻ എന്നിവരും ഈ സിനിമയിൽ അണിചേരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ സിനിമ നിർമ്മിക്കുന്നത്.