ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ. ഹൈസ്കൂളില്‍ ലിറ്റില്‍ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്ക് ആനിമേഷന്‍, പ്രോഗ്രാമിങ്, മൊബൈല്‍ ആപ്പ് എന്നിവയില്‍ പരിശീലനം നല്കി.ക്യാമ്പ് പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസര്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന് പി. മുഹമ്മദ് അബ്ദുല്‍നാസര്‍ അധ്യക്ഷത വഹിച്ചു.അധ്യാപകരായ സി. എച്ച്. ഇബ്രാഹീം, കെ. ഷമീര്‍ അലി, കെ. ഹസീന, കെ. ഫാത്തിമ ഹുസ്ന, എം.സി. മെഹ്ബൂബ് അലി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.