Top Stories
വയനാട് പോകുന്നവർ ശ്രദ്ധിക്കുക;നിയന്ത്രണം കർശനം
April 16, 2021

16/04/2020

മലപ്പുറം: സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരഗം രൂക്ഷമായ സാഹചര്യത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണമേർപ്പെടുത്തി വയനാട് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലും 500 പേരെ മാത്രമെ പ്രവേശിപ്പിക്കൂ. വിനോദസഞ്ചാരികള്‍ക്ക് കൊവിഡ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ്, കൊവിഡ് നെഗറ്റീവെന്ന് തെളിയിക്കുന്ന അഞ്ച് ദിവസത്തിനുള്ളിലെടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും നിര്‍ബന്ധമാണ്. വൈകിട്ട് അഞ്ച് മണിക്ക് എല്ലാ ടൂറിസം കേന്ദ്രങ്ങളും അടക്കാനും ഉത്തരവുണ്ട്. രാത്രികാലങ്ങളില്‍ ശക്തമായ പരിശോധനയും തുടരും.

Share this post: