Top Stories
ജില്ലാ ആശുപത്രി കോവിഡ് വാര്‍ഡിലേക്ക് സാമഗ്രികള്‍ നല്‍കി
June 10, 2021

മലപ്പുറം:  നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ, കോവിഡ് വാര്‍ഡിലേക്ക് അത്യാവശ്യമായി ആവശ്യപ്പെട്ട, ഇന്റക്ഷന്‍ കുക്കര്‍ ,കെറ്റില്‍, സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങിയ സാമഗ്രികള്‍,  ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ ഐ ബി ഇ എ ) പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മറ്റി നടത്തുന്ന വിവിധ സാമൂഹ്യ പ്രതിബദ്ധതാ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഇന്ന് എത്തിച്ചു നല്‍കി.
എ.ഐ.ബി.ഇ.എ. മലപ്പുറം ജില്ലാ കമ്മറ്റി ചെയര്‍മാനും, ടി എസ് ബി ഇ എ സംസ്ഥാന സെക്രട്ടരിയുമായ ബി.കെ.പ്രദീപ്, സാമഗ്രികള്‍ ആശുപത്രി ലേ ഓഫീസര്‍ ശ്രീ.പി.വിജയകുമാറിന് കൈമാറി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ലഘു ചടങ്ങില്‍  ജില്ലാ സെക്രട്ടരി എ അഹമ്മദ്, അസി.സെക്രട്ടറി വി.വി.ജയകുമാര്‍, ടൗണ്‍ കമ്മറ്റി സെക്രട്ടരി എന്‍.വിനോദ് കുമാര്‍, ജോ.. സെക്രട്ടരി രാജേന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

Share this post: