Top Stories
സംസ്ഥാന പ്രസിഡന്റ്‌ എ പി. അബ്ദുൽ വഹാബിനെ പിന്തുണക്കും. ഐ എൻ എൽ.
July 30, 2021

മലപ്പുറം : പ്രഫ: എ പി. അബ്ദുൽ വഹാബ് പ്രസിഡന്റും, നാസർ കോയ തങ്ങൾ ജനറൽ സെക്രട്ടറിയുമായ സംസ്ഥാന കമ്മറ്റിക്ക് പൂർണ്ണ പിന്തുണ നൽകാൻ മലപ്പുറത്ത് ചേർന്ന ഐ എൻ എൽ. ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. യോഗം ജില്ലാ പ്രസിഡന്റ് ഒ എം. ജബ്ബാർ ഹാജിയുടെ അദ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ബഷീർ ബഡേരി ഉൽഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച്. മുസ്ഥഫ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി കെ എസ്. മുജീബ് ഹസ്സൻ, സാലിഹ് മേടപ്പിൽ, മജീദ് തെന്നല, പോഷക സംഘടാ ഭാരവാഹികളായ ഖാലിദ് മഞ്ചേരി (നാഷണൽ ലേബർ യൂണിയൻ), ഇ കെ. സമദ് ഹാജി (നാഷണൽ പ്രവാസി ലീഗ്), എൻ എം. മശ്ഹൂദ് (നാഷണൽ യൂത്ത് ലീഗ്), പുളിക്കൽ മൊയ്തീൻ കുട്ടി (ബഹറൈൻ ഐ എം സി സി), ഹാഷിം കോയ താനൂർ(യു എ ഇ. ഐ എം സി സി), യൂനുസ് കളത്തിങ്ങപാറ (സൗദി ഐ എം സി സി) വി എൻ. ഫിറോസുദ്ധീൻ (നാഷണൽ കിസാൻ ലീഗ്) റിസ് വാൻ മമ്പാട് (നാഷണൽ സ്റ്റുഡൻസ് ലീഗ്) ജില്ലാ ഭാരവാഹികളായ കെ. മൊയ്തീൻ കുട്ടി ഹാജി, എം. അലവി കുട്ടി മാസ്റ്റർ, പ്രഫ: കെ കെ. മുഹമ്മദ്, മണ്ഡലം ഭാരവാഹികളായ പി ടി. ബാവ (താനൂർ) അസീസ് കളപ്പാടൻ (മലപ്പുറം) ജാഫർ മേടപ്പിൽ (വള്ളിക്കുന്ന്) അലവി മാര്യാട് (മഞ്ചേരി) അഷ്റഫ് എന്ന കുഞ്ഞാപ്പ (ഏറനാട് ) കബീർ മാസ്റ്റർ, (കൊണ്ടോട്ടി), കെ. ഇബ്രാഹിം (വണ്ടൂർ ) സൂപ്പി മാസ്റ്റർ (നിലമ്പൂർ), പി. യാഹുട്ടി (തിരൂർ), എം. സൈതലവി (കോട്ടക്കൽ), കെ പി. അബൂബക്കർ (തിരൂരങ്ങാടി) അഷ്റഫ് മമ്പുറം ( വേങ്ങര) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി അഡ്വ: ഒ കെ. തങ്ങൾ സ്വാഗതവും, പി കെ എസ്. മുജീബ് ഹസ്സൻ നന്ദിയും പറഞ്ഞു.

Share this post: