Top Stories
മലപ്പുറം ജില്ലയിലെ വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരം കണ്ടെത്തണം : നാഷണല്‍ ഹ്യുമണ്‍ റൈറ്റേഴ്‌സ് ഫോറം
June 23, 2021

മലപ്പുറം : അടിയന്തിരമായി മലപ്പുറം ജില്ലയില്‍ 45വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ കൊടുക്കണമെന്ന്  നാഷണല്‍ ഹ്യുമണ്‍ റൈറ്റേഴ്‌സ് ഫോറം മലപ്പുറം ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു 90 ദിവസം കഴിഞ്ഞ് രണ്ടാം ഘട്ട വാക്‌സിന്‍ കിട്ടാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ് .ഇവിടെ രാഷ്ട്രീയകാര്‍ക്കും ഉദ്യോഗസ്ന്മാരും നിര്‍ദേശിക്കുന്നവര്‍ക്കാണ് വാക്‌സിന്‍ കൊടുക്കുന്നത് ഇതിനെതിരെ ശക്തമായ നടപടി എടുക്കണെന്ന്്  ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു യോഗത്തില്‍. ബാബുരാജ് കോട്ടക്കുന്ന്് അധ്യക്ഷത വഹിച്ചു. ദേശീയ കോഡിനേറ്റര്‍ ശരവണന്‍ എടപ്പാള്‍ ഉത്ഘാടനം ചെയ്തു. ദേശീയ കമ്മറ്റി അംഗം ഷെക്കീര്‍ എടപ്പാള്‍. ജില്ലാ വൈസ് പ്രസിഡന്റ് വേലായുധന്‍ പുളിക്കല്‍,ജില്ലാ. സെക്രട്ടറി ഗോപിനാഥ്  ജില്ലാ ജോ. സെക്രട്ടറി. പി. പി. ചക്കന്‍കുട്ടി. ഇ. വി. അശോകന്‍. ഷെറഫുദീന്‍ കൊട്ടിലില്‍. തുടങ്ങിയവര്‍ പ്രസംഗിച്ചു

Share this post:
MORE FROM THIS SECTION