തിരുവനന്തപുരം : മലയാള സിനിമകൾക്കായി സംസ്ഥാന സർക്കാർ ഒടിടി പ്ലാറ്റ്ഫോം തുറക്കുന്നു. 5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് കെഎസ്എഫ്ഡിസി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഷോയുടെ വരുമാനത്തിന്റെ ഒരു ശതമാനം പങ്കിട്ട് നിർമ്മാതാക്കളിൽ നിന്ന് സിനിമകൾ വാങ്ങുന്ന നിലവിലെ രീതി മാറ്റിയെടുക്കാനാണ് ഈ പദ്ധതി വഴി സർക്കാർ ഒരുങ്ങുന്നത്. സർക്കാരിനും നിർമ്മാതാക്കൾക്കും ലാഭകരമാകുന്നതാണ് ഈ നൂതന ആശയം. ആദ്യത്തെ ലോക്ക് ഡൌൺ സമയത്താണ് മലയാളം സിനിമകൾ ഓ.ടി.ടി. റിലീസ് ചെയ്ത തുടങ്ങിയത്. ജയസൂര്യയുടെ സൂഫിയും സുജാതയും എന്ന ചിത്രമാണ് മലയാളത്തിൽ ഇതിനു തുടക്കം കുറിച്ചത്.