Top Stories
കോവിഡ് ആശുപത്രിയിലേക്ക് സാധന സാമഗ്രികള്‍ നല്‍കി
May 17, 2021

മലപ്പുറം : ജില്ലാ സഹകരണ ആശുപത്രി മലപ്പുറം ടൗണ്‍ഹാളില്‍ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോട് കൂടി ആരംഭിക്കുന്ന താല്‍ക്കാലിക കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്‍ എല്ലാ കിടക്കകളിലേക്കും ആവശ്യമായ ബെഡ്ഷീറ്റ്, ബക്കറ്റ്, യൂറിന്‍ ക്യാന്‍ തുടങ്ങിയവ നല്‍കി. സഹകരണ ആശുപത്രി പ്രസിഡന്റും നിയുക്ത എം എല്‍ എ യുമായ  കെ പി എ മജീദ് , മലപ്പുറം നിയുക്ത എം എല്‍ എ പി. ഉബൈദുള്ള, മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ്കാടേരി, ആശുപത്രി സൂപ്രണ്ട് ഡോ. കെ എ പരീത്, അസോസിയേഷന്‍  ഭാരവാഹികളായ ഷംസുദ്ദീന്‍താമരക്കുഴി, ഹാരിസ് ആമിയന്‍, നൗഷാദ് മാമ്പ്ര, പ്രജിത്ത് വി, മോഹനന്‍ എം കെ എന്നിവര്‍ പങ്കെടുത്തു.

Share this post: