മലപ്പുറം : സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഊര്‍ജ്ജം പകരാന്‍ സന്തോഷാരവം വിളംമ്പര ജാഥക്ക് ഗംഭീരമായ തുടക്കം. ഇന്നലെ (ബുധന്‍) രാവിലെ 9.00 മണിക്ക് മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങ് മുന്‍ ഇന്ത്യന്‍ താരം കെ.ടി. ചാക്കോ ഫ്ളാഗോഫ് ചെയ്തു. മലപ്പുറം നഗരസഭാ ചെയര്മാന് മുജീബ് കാടേരി അദ്ധക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ സന്തോഷ് ട്രോഫി താരങ്ങളെ ആദരിച്ചു. മലപ്പുറം മേഖലാ ഷൂട്ടൗട്ടുകളുടെ ഉദ്ഘാടനം ഇന്ത്യന്‍ താരം മഷ്ഹൂര്‍ ഷരീഫ് നിര്‍വഹിച്ചു.
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരം യു.ഷറഫലി, കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.കെ. അബ്ദുല്‍ ഹക്കീം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈ. പ്രസിഡന്റ് വി.പി. അനില്‍ കുമാര്‍, സെക്രട്ടറി അബ്ദുല്‍ മഹ്റൂഫ് എച്ച്.പി., എക്സിക്യൂറ്റീവ് അംഗം ഹൃഷികേഷ് കുമാര്‍, മലപ്പുറം നഗരസഭാ പ്രതിപക്ഷ നേതാവ് ഒ. സഹദേവന്, അഡ്വ. ടോം കെ. തോമസ്, കണ്‍സിലര്‍ ഷബീര്‍, ഡെപ്യൂട്ടി കമാണ്ടന്റ് ശ്രീനിവാസ്, അസി. കമാണ്ടന്റ് ഹബീബ് റഹ്മാന്, കെ.എഫ്.എ. പ്രതിനിധി മുഹമ്മദ് സലീം, ഓള്‍ഡ് ഫുട്ബോള്‍ പ്ലേയേഴ്സ് അസോസിയേഷന് പ്രസിഡന്റ് പുതുശ്ശേരി കുഞ്ഞിമുഹമ്മദ്, സൂപ്പര്‍ അഷ്റഫ്, നഗരസഭാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ലത്തീഫ് പറമ്പന്‍ തുടങ്ങിയര്‍ സംസാരിച്ചു. എക്സിക്യുറ്റീവ് അംഗം സി. സുരേഷ് നന്ദി അറിയിച്ചു.
മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ജാഥ ഏപ്രില്‍ 1 ന് വൈകീട്ട് 5.30 ന് മഞ്ചേരിയില്‍ സമാപിക്കും. വിവിധ സ്വീകരണ സ്ഥലങ്ങളില്‍ മുന്‍ സന്തോഷ് ട്രോഫി താരങ്ങളെ ആദരിക്കുന്നുണ്ട്. സ്ന്തോഷാരവം നാളെ താനൂര്‍ നിന്ന് ആരംഭിച്ച് ചെമ്മാട്, അത്താണിക്കല്‍, വേങ്ങര, കൊണ്ടോട്ടി എന്നീ സ്വീകരണ സ്ഥലങ്ങിലൂടെ വൈകീട്ട് 5.30 ന് അരീക്കോട് സമാപിക്കും.
31-03-2022 വിളമ്പര ജാഥ
താനൂര്‍ 9.00 എ.എം
ചെമ്മാട് 10.30 എ.എം
അത്താണിക്കല്‍ 12.00 എ.എം
വേങ്ങര 3.30 പി.എം
കൊണ്ടോട്ടി 4.30 പി.എം
അരീക്കോട് 5.30 പി.എം സമാപനം