Top Stories
പരിസര ശുചീകരണം സംഘടിപ്പിച്ചു
October 06, 2021

മലപ്പുറം : താമരക്കുഴി റസിഡന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്‌റ്റേഷന്‍ – ഉമത്തൂര്‍ റോഡും ആലുംകുണ്ട് പ്രദേശവും വൃത്തിയാക്കി. ഇതോടനുബന്ധിച്ച് റസിഡന്‍സിലെ എല്ലാ അംഗങ്ങളും അവരുടെ  വീടും പരിസരവും ശുചിയാക്കുകയും ചെയ്തു. മലപ്പുറം ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അലിഗര്‍ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് വി പി സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി പി ആയിഷാബി , വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ പി എ ഷരീഫ്, കിളിയമണ്ണില്‍ മിസ്്‌ന, അസോസിയേഷന്‍ ഭാരവാഹികളായ ഷംസു താമരക്കുഴി, രാമചന്ദ്രന്‍ എം കെ , ഹാരിസ് ആമിയന്‍, പ്രജിത്ത് വി, ഇക്ബാര്‍ തറയില്‍ , എ ഇ ചന്ദ്രന്‍, അലക്‌സ് തോമസ്, ചേക്കുപ്പ ഹംസ, എം കെ എസ് ഉണ്ണി, അമ്പാളി ഹംസ എന്നിവര്‍ നേതൃത്വം നല്‍കി.

Share this post: