Top Stories
ജീവകാരുണ്യ പ്രവർത്തനങ്ങൾ ശീലമാകട്ടെ : മത്സരങ്ങളുമായി സന്നദ്ധ സംഘടന
September 07, 2021

കോഴിക്കോട് : ചാരിറ്റി ദിനത്തിൽ പ്രായബേധമന്യേ മുതിർന്നവരിലും കുട്ടികളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹ്യ സേവനങ്ങൾക്കും താല്പര്യമുണർത്താൻ മത്സരങ്ങളുമായി സന്നദ്ധ സംഘടനകൾ. വെല്‍കാസ്റ്റ് ഡോട്ട് കോം, വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് കേരള പ്രൊവിന്‍സ്, എഡാപ്റ്റ് ലേണിംഗ് ആപ്പ് എന്നിവരുടെ നേതൃത്വത്തിലാവും മത്സരങ്ങൾ നടക്കുക. ഷോട്ട് ഫിലിം, ഫോട്ടോഗ്രഫി, പ്രബന്ധ രചനാ മത്സരം, ചിത്രരചനാ മത്സരം എന്നിവയാണ് മത്സര ഇനങ്ങൾ. vellcast.com എന്ന വെബ് സൈറ്റിലൂടെ സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം. ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളടങ്ങിയതായിരിക്കണം എൻട്രികൾ.

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനകളെ കുറിച്ച് അടുത്തറിയാനും അവർ നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളെ ജന ഹൃദയങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് വെൽകാസ്റ്റ് ഡോട്ട് കോം എന്ന പേരിൽ ഒരു വെബ്സൈറ്റ് അണിയിച്ചു ഒരുക്കിയിരിക്കുന്നത് എന്ന് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെൽനെസ് ഫൌണ്ടേഷൻ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന അറിയിച്ചു.

കുട്ടികളിലും മുതിർന്നവരിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താല്പര്യത്തെ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വെല്‍ കാസ്റ്റ് ഡോട്ട് കോം അന്തരാഷ്ട്ര ചാരിറ്റി ദിനമായ സെപ്തംബര്‍ അഞ്ച് മുതൽ ഓക്ടോബര്‍ രണ്ട് വരെ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. വിജയികള്‍ക്ക് ആകര്‍ഷകമായ കാഷ് പ്രൈസ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.vellcast.com സന്ദര്‍ശിക്കുകയോ 7306 335 123 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യാം.

Share this post: