മലപ്പുറം :മുൻ ഡി.സി.സി പ്രസിഡന്റായിരുന്ന അഡ്വ. വി.വി പ്രകാശ് ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മലപ്പുറം ടൗൺഹാളിൽ വെച്ച് നടന്ന ചടങ്ങ് മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മഹിളാ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.വി പ്രകാശിന്റെ സ്മരണാർത്ഥം അങ്ങാടിപ്പുറം പാലിയേറ്റീവ് കെയറിനു നൽകുന്ന ആമ്പുലൻസിന്റെ താക്കോൽ ദാനം ഉമ്മൻചാണ്ടി നിർവഹിച്ചു. ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി.കുഞ്ഞാലികുട്ടി, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ,എ.പി അനിൽ കുമാർ എം.എൽ.എ, എഴുത്തുകാരൻ പി സുരേന്ദ്രൻ, വി.ടി ബൽറാം, കെ.പി.സി.സി ഭാരവാഹികളായ പി.എ സലിം, ജെയ്സൺ ജോസഫ്, പ്രതാപ വർമ തമ്പാൻ, ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല,യു.ഡി.എഫ് ജില്ലാ ചെയർമാൻ അജയ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.അജീഷ് എടാലത്ത് സ്വാഗതവും അഡ്വ. ബാബു മോഹന കുറുപ്പ് നന്ദിയും പറഞ്ഞു.