Top Stories
എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും ഈ മാസം 22-ന് അവധി
February 17, 2020

17/02/2020
തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും ഈ മാസം 22-ന് അവധി പ്രഖ്യാപിച്ചു. കെ.എ.എസ് പരീക്ഷ നടക്കുന്നതിനാലാണ് അവധി. പകരം പ്രവൃത്തി ദിനം പിന്നീട് അറിയിക്കും. സംസ്ഥാനത്തെ ഭൂരിപക്ഷം സ്‌കൂളുകളിലും കെഎഎസ് പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ അധ്യയനം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

Share this post: