Top Stories
ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം: ബാഹുബലി മികച്ച ചിത്രം, ബച്ചന്‍ നടന്‍, കങ്കണ നടി
March 28, 2016

bahubali28, March 2016
ന്യൂഡല്‍ഹി : 63മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബാഹുബലിയാണ് മികച്ച ചിത്രം. സഞ്ജയ് ലീല ബന്‍സാലി(ബാജി റാവു മസ്താനി)യെ മികച്ച സംവിധായകനായും പികുവിലെ അഭിനയത്തിന് അമിതാബ് ബച്ചനെ മികച്ച നടനായും തെരഞ്ഞെടുത്തു. തനു വെഡ്‌സ് മനു റിട്ടേണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിന് കങ്കണ റാവത്തിനെ മികച്ച നടിയായും തെരഞ്ഞെടുത്തു.

പത്തേമാരി മലയാളത്തിലെ മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. സലിം അഹമ്മദ് ആണ് പത്തേമാരിയുടെ സംവിധായകന്‍. സു സു സുധീ വാത്മികം. ലുക്കാചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയിത്തിന് ജയസൂര്യക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശമുണ്ട്.

വി.കെ പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകമാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം. എന്നു നിന്റെ മൊയ്തിനിലെ കാത്തിരുന്ന് കാത്തിരുന്ന് എന്ന് ഗാനം എം.ജയചന്ദ്രനെ മികച്ച സംഗീത സംവിധായകനാക്കി.

Share this post:
MORE FROM THIS SECTION