Top Stories
കോവിഡിന് മരുന്ന്;ഡിആര്‍ഡിഒ വികസിപ്പിച്ച 2-ഡിജി മരുന്ന് കൊവിഡ് ബാധിതര്‍ക്ക് ഉപയോഗിക്കാന്‍ അനുമതി
May 08, 2021

08/05/2021


രോഗമുക്തി വേഗത്തിലാക്കാന്‍ മരുന്ന് സഹായിക്കുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിയിച്ച മരുന്ന’ രാജ്യത്ത് ഉപയോഗിക്കാൻ അനുമതി. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയ്ക്ക് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സ് വികസിപ്പിച്ചെടുത്ത മരുന്നിനാണ് കൊവിഡ് രോഗികളില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ രോഗമുക്തി വേഗത്തിലാക്കാനും ഓക്‌സിജന്‍ ആശ്രിതത്വം കുറക്കാനും 2-ഡിജി മരുന്നിന് കഴിയുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ കലക്കിയാണ് ഉപയോഗിക്കുന്നത്. 2-ഡിജി മരുന്ന് വൈറസ് ബാധിച്ച കോശങ്ങളില്‍ അടിഞ്ഞു കൂടി വൈറസിന്റെ വളര്‍ച്ച തടയുന്നുവെന്ന് പരീക്ഷണങ്ങളില്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ അറിയിച്ചു.

Share this post: