മലപ്പുറം മണ്ഡലത്തില്‍ എട്ട് സ്ഥാനാർഥികൾ

06/04/2019

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ സൂക്ഷ്മപരിശോധന പൂർത്തിയാപ്പോൾ എട്ട് സ്ഥാനാർത്ഥികൾ മത്സര രംഗത്ത്. വിവിധ പാർട്ടികളുടെ ഡമ്മി സ്ഥാനാർത്ഥികൾ സൂക്ഷ്മപരിശോധനയുടെ സമയത്ത് പത്രിക പിൻവലിച്ചിരുന്നു. ഇന്ന് ആരും നാമനിര്‍ദേശപത്രിക പിന്‍വലിച്ചില്ല. ഏപ്രില്‍ എട്ട് വൈകുന്നേരം മൂന്നുവരെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസരം. അന്തിമ സ്ഥാനാർഥികളെ അന്നറിയാം. അന്നുതന്നെ അനംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നമനുവദിക്കും.

സ്ഥാനാർത്ഥികൾ

സാനു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), പി.കെ കുഞ്ഞാലിക്കുട്ടി (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്), ഉണ്ണികൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി), അബ്ദുല്‍ മജീദ്.പി (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), അബ്ദു സലാം (സ്വതന്ത്രന്‍), പ്രവീണ്‍ കുമാര്‍(ബഹുജന്‍ സമാജ് പാര്‍ട്ടി), ഒ.എസ് നിസാര്‍ മേത്തര്‍ (സ്വതന്ത്രന്‍), സാനു എന്‍.കെ (സ്വതന്ത്രന്‍) എന്നിവരാണ് നിലവിലുള്ള സ്ഥാനാര്‍ത്ഥികള്‍.

Share this post:

14/03/2019

മലപ്പുറം: ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി വി.പി സാനു ഇന്നലെ പെരിന്തൽമണ്ണയിലെ വിവിധയിടങ്ങളിൽ പര്യാടനം നടത്തി.
പിടിഎം ഗവ.കോളേജ്, എസ്എൻഡിപി വൈഎസ്എസ് കോളേജ്, ഇഎംഎസ് കോളേജ് ഓഫ് നേഴ്സിങ് എന്നിവിടങ്ങളിൽ സ്ഥാനാർത്ഥിയെത്തി. വൈകീട്ട് സ്ഥാനാർത്ഥി നഗരത്തിൽ റോഡ് ഷോ നടത്തി.

Share this post:

14/03/2019

മലപ്പുറം:എൽഡിഎഫ‌് പൊന്നാനി, വയനാട‌് ലോക‌്സഭാ മണ്ഡലം തെരഞ്ഞെടുപ്പ‌് കൺവൻഷനുകൾ ഇന്ന് ചേരും. പി വി അൻവർ മത്സരിക്കുന്ന പൊന്നാനി മണ്ഡലം കൺവൻഷൻ കോട്ടക്കൽ പി എം ഓഡിറ്റോറിയത്തിൽ വൈകിട്ട‌് അഞ്ചിന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ഉദ‌്ഘാടനംചെയ്യും. എൽഡിഎഫ‌് നേതാക്കളായ ബിനോയ‌് വിശ്വം, ആർ മുഹമ്മദ‌്ഷാ, എ കെ ശശീന്ദ്രൻ, എ ശിവപ്രകാശ‌്, സബാഹ‌് പുൽപ്പറ്റ, കെ പി പീറ്റർ, അഹമ്മദ‌് ദേവർകോവിൽ, ജോർജ‌് ഇടപ്പരത്തി, ജോർജ‌് അഗസ‌്റ്റിൻ എന്നിവർ സംസാരിക്കും.

അംഗം പി പി സുനീർ മത്സരിക്കുന്ന വയനാട് പാർലമെന്റ് മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവൻഷൻ മുക്കത്താണ് ചേരുക. സംസ്ഥാന പാതക്കരികെ ഹോട്ടൽ മലയോരം ഗേറ്റ്‌വേയ‌്ക്ക‌് സമീപം രാവിലെ പത്തിന‌ാണ‌് കൺവൻഷൻ. എൽഡിഎഫ‌് സംസ്ഥാന നേതാക്കളായ കാനം രാജേന്ദ്രൻ, മന്ത്രി കെ കെ ശൈലജ, എം പി വീരേന്ദ്രകുമാർ എംപി, സി കെ നാണു എംഎൽഎ, എ പി അബ്ദുൾ വഹാബ്, മുക്കം മുഹമ്മദ്, അഡ്വ. രാജു എന്നിവർ പങ്കെടുക്കും.

Share this post:

 

 

08/03/2019

by അൻവർ അലി

മലപ്പുറം: അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് എൽഡിഎഫ് വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി പി.പി സുനീറിന്റെ രാഷ്ടീയ പ്രവർത്തനം, ക്ലാസ് ലീഡർ സ്ഥാനത്തേക്ക് എഐഎസ്എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് സുനീർ തുടങ്ങിവെച്ച രാഷ്ട്രീയ ജീവിതം ഇന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമെന്ന നിലയിൽ എത്തി നിൽക്കുന്നു.

പ്രധാനാധ്യാപകനായി വിരമിച്ച പി.പി അബൂബക്കറിന്റേയും പി.എൻ ആയിശയുടെയും നാല് മക്കളിൽ രണ്ടാമനായി 1968 ൽ പൊന്നാനിയിൽ ജനിച്ച സുനീറിന്റെ ജീവിതം എന്നും പൊതു പ്രവർത്തകനായി ജനങ്ങൾക്കൊപ്പമായിരുന്നു. വെളിയംകോട് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തൃശൂർ സെന്റ് അലോഷ്യസിൽ നിന്ന് പ്രീഡിഗ്രിയും കേരളവർമ്മയിൽ നിന്ന് ബിരുദവും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഇക്കാലയളവിലെല്ലാം വിദ്യാർത്ഥി രാഷട്രീയ പ്രവർത്തനങ്ങുടെ മുന്നണി പോരാളിയായിരുന്നു പി.പി സുനീർ. കേരളവർമ്മയിലെ പഠനകാലത്ത് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദ്യാർത്ഥി യൂണിയൻ വൈസ് ചെയർമാനായി പ്രവർത്തിച്ച് വിദ്യാർത്ഥി സമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കാൻ സുനീറിന് കഴിഞ്ഞു.

വിദ്യാർത്ഥി യുവജന സംഘടനാ നേതൃത്വത്തിൽ നിന്നും സിപിഐയുടെ മുഴുവൻ സമയ പ്രവർത്തകനായി സുനീർ മാറുന്നത് പൊന്നാനി നിയമസഭാ മണ്ഡലം സെക്രട്ടറിയായിട്ടാണ്, തുടർന്ന് ജില്ലാ കൗൺസിൽ അംഗമായും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപെട്ടു. 2011 മുതൽ 8 വർഷം തുടർച്ചയായി സിപിഐയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ എൽഡിഎഫ് മലപ്പുറം ജില്ലാ കൺവീനറും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്.

1999ലും 2004ലും പൊന്നാനി പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥിയായിരുന്ന സുനീർ 2005 ൽ മാറഞ്ചേരിയിൽ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ജനപ്രധിനിധി എന്ന നിലയിൽ മികവുറ്റ പ്രവർത്തനമാണ് അക്കാലയളവിൽ സുനീർ കാഴ്ച്ചവെച്ചത്. ഹയർ സെക്കണ്ടറി അധ്യാപികയായ കെ.എ ഷാഹിനയാണ് സുനീറിന്റെ ജീവിത പങ്കാളി, വിദ്യാർത്ഥികളായ റിയാന,ലിയാന,സഞ്ജിത് എന്നിവർ മക്കളാണ്

Share this post: