Home

Main News

സ്വാശ്രയ മെഡിക്കല്‍ കരാര്‍: കൂടുതല്‍ മെരിറ്റ് സീറ്റുകള്‍ നേടാനായത് നേട്ടം -ആരോഗ്യമന്ത്രി

26-Sep-2016 തിരുവനന്തപുരം : ചരിത്രത്തില്‍ ഏറ്റവുമധികം മെരിറ്റ് സീറ്റുകള്‍ ലഭ്യമാകുന്ന നിലയിലാണ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി കരാറിലെത്തിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സര്‍ക്കാരിന് വിട്ടുകിട്ടുന്ന 50 ശതമാനം സീറ്റുകളില്‍ 25,000 രൂപയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാവുന്ന 20 ശതമാനത്തില്‍ ഫീസ് വര്‍ധന വരുത്തിയിട്ടില്ല. ബാക്കി 30 ശതമാനം സീറ്റുകളിലാണ് രണ്ടരലക്ഷം രൂപ ഫീസിന് ധാരണയിലെത്തേണ്ടി വന്നത്. 1225 ഓളം മെരിറ്റ് സീറ്റുകളാണ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് സര്‍ക്കാരിന് ഇത്തവണ ലഭിക്കുന്നത്. മെരിറ്റ് സീറ്റുകള്‍ കൂടിയതിനാല്‍ സമൂഹത്തിന് […]

Read More

ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി രജിസ്‌ട്രേഷന് സെപ്റ്റംബര്‍ 22 വരെ അപേക്ഷിക്കാം

19-Sep-2016 സ്‌കോള്‍ -കേരള മുഖേന ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി രജിസ്‌ട്രേഷന് അധിക പിഴയായ 250 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യുന്നതിനുളള സമയം സെപ്റ്റംബര്‍ 22 വൈകിട്ട് അഞ്ച് മണിവരെ ദീര്‍ഘിപ്പിച്ചു.

Read More

പ്രാദേശിക വാര്‍ത്തകള്‍

പ്രവാസി ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജ് കെട്ടിടം ഉദ്ഘാടനംചെയ്തു

25-Sep-2016 കൊളത്തൂര്‍ : വെങ്ങാട് പ്രവര്‍ത്തിക്കുന്ന പ്രവാസി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്‍റെ പുതിയ കെട്ടിടം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി കെ കൃഷ്ണദാസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. വെങ്ങാട് ഗോകുലം പ്രവാസി കോളേജ് ക്യാമ്പസിലെ ചടങ്ങില്‍ കണ്‍സ്ട്രക്ഷന്‍ ഡിവിഷന്‍ ഉദ്ഘാടനം എ വിജയരാഘവനും കംപ്യൂട്ടര്‍ ലാബ് കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എയും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടിയും വെബ്സൈറ്റ് പ്രൊഫ. ആബിദ് […]

Read More

സര്‍ക്കാറിന്റെ 100 ദിനം: വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍

25-Sep-2016 മലപ്പുറം : സര്‍ക്കാര്‍ നൂറ് ദിവസം പിന്നിടുന്നതിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പരപ്പനങ്ങാടി നവജീവന്‍ വായനശാലയും സഹകരിച്ച് യു.പി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ജില്ലാതലത്തില്‍ വിവിധ മത്സരങ്ങള്‍ നടത്തുന്നു. ഒക്‌ടോബര്‍ രണ്ടിന് പരപ്പനങ്ങാടി ടൗണ്‍ ജി.എം.എല്‍.പി സ്‌കൂളിലാണ് പരിപാടി. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ രണ്ടു വിഭാഗത്തിലായി നടത്തുന്ന ലേഖന മത്സരങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വാട്ടര്‍ കളര്‍ പെയിന്റിങ് മത്സരവുമുണ്ട്. ഡ്രോയിങ് ഷീറ്റ് ഒഴികെയുള്ളവ മത്സരാര്‍ഥികള്‍ […]

Read More

ജില്ലാ ആസൂത്രണ കമ്മിറ്റി : അംഗങ്ങളുടെ തിരഞ്ഞെടുപ്പ്

25-Sep-2016 മലപ്പുറം : ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്ക് ജില്ലാ പഞ്ചായത്തിലേയും നഗരസഭയിലേയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് യോഗം താഴെ പറയുന്ന തിയതികളിലും സമയത്തും സ്ഥലത്തും നടക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം സെപ്റ്റംബര്‍ 26ന് രാവിലെ 11ന് കലക്‌ട്രേറ്റ് സമ്മേളന ഹാളിലും നഗരസഭാ കൗണ്‍സിലര്‍മാരുടെ യോഗം സെപ്റ്റംബര്‍ 27ന് രാവിലെ 11ന് മലപ്പുറം നഗരസഭാ ടൗണ്‍ ഹാളിലും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം (വീണ്ടും നടത്തേണ്ടതുണ്ടെങ്കില്‍) സെപ്റ്റംബര്‍ 29ന് രാവിലെ 11ന് കലക്‌ട്രേറ്റ് സമ്മേളന ഹാളിലും […]

Read More

കള്ള്ഷാപ്പ് തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം വിതരണം 27ന്

25-Sep-2016 മലപ്പുറം : സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന കള്ള്ഷാപ്പുകളിലെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം കൈപ്പറ്റാന്‍ ബാക്കിയുള്ളവര്‍ക്ക് സെപ്റ്റംബര്‍ 27ന് മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടിലുള്ള എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ വിതരണം ചെയ്യും. തൊഴിലാളികള്‍ ടോഡ് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ശുപാര്‍ശയോടു കൂടിയ അപേക്ഷയും ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തണം.

Read More

വോട്ടര്‍ പട്ടിക ശുദ്ധീകരണം: തിയതി ദീര്‍ഘിപ്പിച്ചു

25-Sep-2016 മലപ്പുറം : വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകള്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു

Read More

ജില്ലയിലെ എല്ലാ ട്രഷറികളിലും കോര്‍-ബാങ്കിങ് നിലവില്‍ വന്നു

25-Sep-2016 മലപ്പുറം : ജില്ലയിലെ എല്ലാ ട്രഷറികളിലും കോര്‍-ബാങ്കിങ് സംവിധാനം നിലവില്‍ വന്നു. ഇനിമുതല്‍ ജില്ലയില്‍ ട്രഷറികളില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുള്ള എല്ലാ പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും ഡി.ഡി.ഒമാര്‍ക്കും സംസ്ഥാനത്ത് കോര്‍ ബാങ്കിങ് സൗകര്യമുള്ള ഏതു ട്രഷറിയില്‍ നിന്നും പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും സാധിക്കും.

Read More

റബ്ബര്‍ ഷീറ്റിന്റെ ഗുണമേന്മ മെച്ചപ്പെടുത്താന്‍ നടപടികള്‍

19-Sep-2016 തിരുവനന്തപുരം : റബ്ബര്‍ ഷീറ്റിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിനും ഗ്രേഡിങ്ങിലെ കൃത്യത ഉറപ്പാക്കുന്നതിനുമായി റബ്ബര്‍ബോര്‍ഡ്‌ നടപടികള്‍കൈക്കൊള്ളുന്നു. ഷീറ്റു റബ്ബറിന്റെ ഗുണക്കുറവ്‌ ഉത്‌പന്നങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നുവെന്ന്‌ പരാതികള്‍ഉയരുകയും ഗ്രേഡിങ്‌ രീതികളില്‍ കര്‍ഷകര്‍ വഞ്ചിതരാകുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ അടിയന്തിരമായി ചില നടപടികള്‍ കൈക്കൊള്ളാന്‍ ബോര്‍ഡ്‌ തീരുമാനിച്ചത്‌. ഇതിനായിമേഖലാടിസ്ഥാനത്തില്‍ ഈ മാസംമുതല്‍ക്കുതന്നെ റബ്ബര്‍വ്യാപാരികള്‍ക്കുംവ്യാപാരസ്ഥാപനങ്ങളിലെ ഗ്രേഡര്‍മാര്‍ക്കുംബോര്‍ഡ്‌ പരിശീലനം നല്‍കും. റബ്ബര്‍ബോര്‍ഡിന്റെ പ്രോസസ്സിങ്‌ ആന്‍ഡ്‌ പ്രൊഡക്ട്‌ഡവലപ്‌മെന്റ്‌വിഭാഗംഡയറക്ടര്‍ പരിശീലനപരിപാടികള്‍ക്ക്‌ നേരിട്ട്‌മേല്‍നോട്ടംവഹിക്കും. വിവിധഗ്രേഡുകളില്‍പെട്ട ഷീറ്റുകളുംതരംതിരിക്കല്‍രീതികളും നേരിട്ടുകണ്ടു മനസ്സിലാക്കുന്നതിനുള്ളസൗകര്യങ്ങളും പരിശീലനപരിപാടിയില്‍ഉള്‍പ്പെടുത്തുന്നതാണ്‌. വിവിധ സ്ഥലങ്ങളിലെതരംതിരിക്കല്‍രീതികളിലെ അപാകങ്ങള്‍ മനസ്സിലാക്കുന്നതിനും തിരുത്തല്‍നടപടികള്‍കൈക്കൊള്ളുന്നതിനും പ്രത്യേകംസംവിധാനങ്ങള്‍ […]

Read More

ജില്ലാ കളക്ടര്‍മാരുടെയും വകുപ്പു തലവന്‍മാരുടെയും സമ്മേളനം

19-Sep-2016 സെപ്റ്റംബര്‍ 22, 23 തീയതികളില്‍ തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കൂടാന്‍ തീരുമാനിച്ചിരുന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് തലവന്‍മാരുടെയും വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 22 രാവിലെ 9.30 മുതല്‍ രാത്രി എട്ട് മണിവരെ മാത്രമായി പുന:ക്രമീകരിച്ചു. 23 ന് സമ്മേളനം ഉണ്ടായിരിക്കുന്നതല്ല.

Read More

പകര്‍ച്ചേതര രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ആരോഗ്യവകുപ്പ് കൂടുതല്‍ ഇടപെടലുകള്‍ നടത്തും

07-Sep-2016 സ്ത്രീകള്‍കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി പകര്‍ച്ചേതര രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ആരോഗ്യവകുപ്പ് പുതിയ പദ്ധതികള്‍ തയ്യറാക്കുന്നതായി ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാന്ദന്‍ പറഞ്ഞു. ജില്ലയിലെ ഡിഫ്ത്തീരിയ കുത്തിവെപ്പുമായി ബന്ധപ്പെട്ട അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിയ ആരോഗ്യ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി രോഗങ്ങളെപ്പോലത്തന്നെ പകര്‍ച്ചേതര രോഗങ്ങളും സമൂഹത്തിന്റെ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. പകര്‍ച്ചേതര രോഗങ്ങളുടെ പ്രധാന ഇര സ്ത്രീകളായിരിക്കുന്നു. സ്തീകള്‍ക്ക് വ്യായാമം ലഭിക്കുന്നതിന് പൊതു ഇടങ്ങള്‍ കണ്ടെത്തുന്നിന് ത്രിതല പഞ്ചായത്തുകളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കും. ഇതിനു പുറമെ വിഷരഹിത പച്ചക്കറി, […]

Read More

നമുക്ക് ‘ജാതിയില്ല’ ശ്രീനാരായണ ഗുരു വിളംബര ശതാബ്ദി: യോഗം 29ന്

29-Aug-2016 ‘നമുക്ക് ജാതിയില്ല’ ശ്രീനാരായണ ഗുരു വിളംബരത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഓക്‌ടോബര്‍ മാസത്തില്‍ ജില്ലാതല സെമിനാറും നവംബറില്‍ ഗ്രന്ഥശാലാടിസ്ഥാനത്തിലുള്ള സംഗമങ്ങളും നടത്തും. ഇതിന് മുന്നോടിയായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.റ്റി ജലീലിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് 12ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ അവലോകന യോഗം ചേരും.

Read More

പ്രവാസി

ഇസ് ലാഹി സെന്റര് ക്വിസ് മത്സരം വിജയികളെ പ്രഖ്യാപിച്ചു

10-July-2016 അബൂഹലീഫ. കുവൈത്ത് കേരള ഇസ് ലാഹി സെന്റര് അബൂഹലീഫ യൂനിറ്റ് Q7 മൊബൈല് കന്പനിയും ഹോട്ടല് അല് ബൈക്കും സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില് മിര്സാദ് ആലുവ ഒന്നാം സ്ഥാനവും മുഹമ്മദ് അന് വര് കാളികാവ് രണ്ടാം സ്ഥാനവും ഹനീഫ് ചോനാരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിശുദ്ധ റമദാനില് ഖുര്ആനിനെ പറ്റിയും ഹദീസിനെ പറ്റിയും പൊതുജനങ്ങളില് ഇസ് ലാമിക വിജ്ഞാനം വളര്ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി റമദാന് 1 മുതല് 20 വരെയാണ് ക്വിസ് മത്സരം […]

Read More

ഓട്ടോ

മാരുതിയുടെ വിറ്റാരാ ബ്രസ്സ

മാരുതിയുടെ വിറ്റാരാ ബ്രസ്സ

മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ കോമ്പാക്റ്റ് എസ്.യു.വി. വിപണിയിലെത്തിച്ചു. ഇന്നത്തെ ഇന്ത്യന്‍ വിപണിയില്‍ വളരെ പെട്ടെന്ന് വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സെഗ്മെന്‍റ് ആണല്ലോ കോമ്പാക്റ്റ് എസ്.യു.വി. ബ്രെസ്സയുടെ വരവോടെ ഈ സെഗ്മെന്റില്‍ തങ്ങളുടെ ശക്തമായ സാന്നിധ്യം നേടിയെടുക്കാന്‍ കഴിയുമെന്നാണ് മാരുതിയുടെ കണക്കുകൂട്ടല്‍. ഡീസല്‍ വേര്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ മാരുതി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 1.3 ലിറ്റര്‍ എന്‍ജിനാണ് ബ്രെസ്സയ്ക്ക് കരുത്തുപകരുന്നത്. ലിറ്ററിന് 24.3 കിലോമീറ്റര്‍ മൈലേജ് ആണ് കമ്പനി ഉറപ്പു നല്‍കുന്നത്. എക്സ്റ്റീരിയറില്‍ ഡുവല്‍ കളര്‍ ആണ് മാരുതി […]

Read More

ടാറ്റാ സിക്ക ഇനി ടാറ്റാ ടിയാഗോ

ടാറ്റാ സിക്ക ഇനി ടാറ്റാ  ടിയാഗോ

ന്യൂഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ടാറ്റാ അവതരിപ്പിച്ച കാറായിരുന്നു ടാറ്റാ സിക്ക. അപ്പോളേക്കും സിക്ക വൈറസ് ലോകത്തിന്‍റെ പല ഭാഗത്തും പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെ ടാറ്റാ തങ്ങളുടെ പുതിയ കാറിന്‍റെ പേര് മാറ്റാന്‍ തന്നെ തീരുമാനിച്ചു. സിപ്പി, കാര്‍ എന്നീ വാക്കുകള്‍ ചേര്‍ന്നുണ്ടായ സിക്ക ഇപ്പോള്‍ പേരു മാറ്റി ടിയാഗോ എന്ന പേരിലാണ് ടാറ്റാ അവതരിപ്പിച്ചിരിക്കുന്നത്. ടാറ്റായുടെ പുതിയ ഡിസൈന്‍ തീം ആയ ഇമ്പാക്റ്റ്‌ ഡിസൈന്‍ ആണ് ടിയാഗോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ടാറ്റായുടെ ഇതുവരെ കണ്ട കാറുകളില്‍ നിന്നെല്ലാം […]

Read More

ചരമം

യു.എ.ഇ യിൽ വാഹനാപകടത്തിൽ മരിച്ചു

യു.എ.ഇ യിൽ വാഹനാപകടത്തിൽ മരിച്ചു

19-June-2016 പാങ്ങ്: വാഴേങ്ങലിൽ വില്ലൻ ഹംസയുടെ മകൻ ഷാനവാസ് എന്ന ഷാനു 923) യു.എ.ഇ റാസൽ ഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു.മാതാവ്: പൂഴിത്തറ കദീജ,സഹോദരി: സാഹിനി ഫസ്റ്റ സഹോദരൻ: അസ്കർ ആസിഫ്

Read More

വാസുദേവൻ നമ്പ്യാർ

15, May 2016 പാങ്ങ്: ഭാസ്കരൻ പടിയിൽ എളം പുലാവിൽ കിഴക്കാമ്പി വാസുദേവൻ നമ്പ്യാർ (87) അന്തരിച്ചു.ഭാര്യ: സരോജിനി അമ്മ, മകൾ: വിജയലക്ഷ്മി, മരുമകൻ: ഉണ്ണികൃഷ്ണൻ സംസ്കാരം ശനിയാഴ്ച്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.

Read More

ബീവി ( 50 )

ബീവി ( 50 )

03, April 2016 നെടിയിരുപ്പ്‌ : കൈതക്കോട് വീരാശ്ശേരി അലവിക്കുട്ടിയുടെ ഭാര്യ ബീവി ( 50 ) അന്തരിച്ചു. മക്കള്‍ : ശിഹാബ്, ഹൈദര്‍ അസ്നി, ഖൈറുന്നീസ, ആബിദ, സൈഫുന്നീസ, നസി(സൗദി). മരുമക്കള്‍ : സംസുദ്ധീന്‍, നജ്മുദ്ധീന്‍ ( ഇരുവരും ചെറളപ്പാലം ), അഷറഫ് ( ചെങ്ങനി ), നാസര്‍ (എടവണ്ണപ്പാറ), മുഹ്സീന (വേങ്ങര), ജമീല (മൂന്നിയൂര്‍ )

Read More

മുസ്തഫ സംഷീര്‍ (15)

03, April 2016 കൊണ്ടോട്ടി : പുളിയാംപറമ്പ് ചെറളപ്പാലം തോട്ടോളി ആലിക്കുട്ടിയുടെ മകന്‍ മുസ്തഫ സംഷീര്‍, 15 വയസ്സ് ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മരണപ്പെട്ടു. കുന്നുംപുറം പുകയൂര്‍ റോഡില്‍ വെച്ച് ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. പരിക്കേറ്റ് തിരൂരങ്ങാടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ പ്രാവശ്യം എസ്.എസ്.എല്‍.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ്. ഗുരുതരമായ പരിക്കുകളോടെ കൂടെഉണ്ടായിരുന്നആഷിഖ് റഹ്മാനെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ അഡ്മിറ്റ്‌ ചെയ്തു.മരിച്ച സംഷീറിന്‍റെ മാതാവ് അരീക്കല്‍ റംല. സഹോദരങ്ങള്‍ : അലി […]

Read More

മുസ്തഫ എടക്കണ്ടന്‍ ( 48 )

31, March 2016 കോട്ടക്കല്‍ : കോട്ടക്കല്‍ കൊഴിഞ്ഞോടി സ്വദേശി പരേതനായ എടക്കണ്ടന്‍ അബുവിന്‍റെ മകന്‍ മുസ്തഫ എടക്കണ്ടന്‍ ( 48 ) മരണപ്പെട്ടു. ഭാര്യ : മൈമൂന. മക്കള്‍ : ഫൈരൂസ് ,ഷംസിയ, ഷംന, ഷബ്ന. മരുമക്കള്‍ : ഹുസ്ന, റഹീം,ഫഹദ്, ഷമീം. സഹോദരങ്ങള്‍ : റസാഖ്, നൗഷാദ്, അഷ്ക്കര്‍, റജീന, സാജിദ. ഖബറടക്കം കോട്ടക്കല്‍ പാലപ്പുറ ജുമാമസ്ജിദില്‍ നടന്നു.

Read More